ടാക്സി വാടകയ്ക്ക്‌ വിളിച്ച്‌ കൊണ്ടുപോയി ഡ്രൈവറെ കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

Tuesday 9 August 2011 11:12 pm IST

മംഗലാപുരം: ടാക്സി വാടകയ്ക്ക്‌ വിളിച്ച്‌ കൊണ്ടുപോയി ഡ്രൈവറെ അടിച്ചു കൊന്നു. കാര്‍ക്കല, കാവെട്ടുവിലെ ഹുസൈനാണ്‌ (52) കൊല്ലപ്പെട്ടത്‌. കഴിഞ്ഞ ദിവസമാണ്‌ സംഭവം. കാര്‍ക്കളയില്‍ നിന്ന്‌ ഒരു സംഘം ആളുകള്‍ കാര്‍ വാടകയ്ക്ക്‌ വിളിച്ചു കൊണ്ടുപോവുകയായിരുന്നുവത്രെ. എന്നാല്‍ ഇയാള്‍ തിരിച്ചെത്താത്തതിനാല്‍ ബന്ധുക്കളും മറ്റും നടത്തിയ അന്വേഷണത്തില്‍ ഷിമോഗ, സക്കറ വയലുസൈനിക ക്യാമ്പിന്‌ സമീപം ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. സംഭവത്തില്‍ ഒരാളെ അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ഇയാളാണ്‌ ഹുസൈനിനെ അടിച്ചു കൊന്നതാണെന്ന്‌ വെളിപ്പെടുത്തിയത്‌. സംഘത്തില്‍ മറ്റു ഏതാനും പേര്‍ ഉണ്ടായിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നും പറയുന്നു. നേരത്തെ ഗള്‍ഫിലായിരുന്നുവത്രെ ഹുസൈന്‍.