തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നടന് മമ്മൂട്ടിയുടെ മൊഴിയെടുക്കും. പ്രത്യേക അന്വേഷണ സംഘമാണ് മമ്മൂട്ടിയുടെ മൊഴിയെടുക്കുന്നത്.
ടീം സോളാര്‍ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിന് മമ്മൂട്ടിയ്ക്ക് 10ലക്ഷം രൂപ നല്‍കിയെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന് പൊലീസിനോട് പറഞ്ഞിരുന്നു.
2011 ജൂണ്‍ 11 ന് നടന്ന ചടങ്ങിലാണ് ടീം സോളാറിന്റെ പരിസ്ഥിതി അവാര്‍ഡുകള്‍ നടന് മമ്മൂട്ടി, മേയര്‍ ടോണി ചമ്മണി എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്ക് നല്‍കിയത്. കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെപി മോഹനനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
എന്നാല്‍ ഇക്കാര്യം മമ്മൂട്ടി നേരത്തെ നിഷേധിച്ചിരുന്നു. തനിക്ക് അവാര്‍ഡ് തുകയായ 25,000 രൂപ മാത്രമാണ് ലഭിച്ചതെന്നും അത് ഒരു അനാഥാലയത്തിന് കൈമാറിയെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. തുക തിരിച്ചുനല്‍കാന്‍ തയ്യാറാണെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: