കണ്ണൂര്‍: ഇടതു പക്ഷം തിരഞ്ഞെടുപ്പിന് തയാറായി കഴിഞ്ഞുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. തിരഞ്ഞെടുപ്പിന് എല്‍.ഡി.എഫ് തയ്യാറാണോയെന്ന് കോണ്‍ഗ്രസിന്റെ വെല്ലുവിളി എല്‍.ഡി.എഫ് സ്വീകരിക്കുകയാണെന്നും പിണറായി പറഞ്ഞു.
ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരായതുകൊണ്ടു തന്നെ സര്‍ക്കാരിനെ അട്ടിമറിക്കുന്നത് എല്‍ഡിഎഫിന്റെ നിലപാടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ നടത്തിയ രാപ്പകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം രാജിവയ്ക്കാതെ ഈ പ്രശ്നം അവസാനിക്കില്ലെന്നും ജനങ്ങള്‍ക്ക് ശാപമായ സര്‍ക്കാര്‍ സ്വയം താഴെ വീഴുമെന്നും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: