കുറ്റിപ്പുറം പാലത്തിന് സമീപം ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍ കണ്ടെത്തി

Friday 5 January 2018 6:24 pm IST

കുറ്റിപ്പുറം: ഭാരതപ്പുഴക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന് താഴെ നിന്ന് ഉഗ്രശേഷിയുള്ള കുഴിബോംബുകള്‍ കണ്ടെത്തി. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള അഞ്ച് ബോംബുകളാണ്  കണ്ടെത്തിയത്.  ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരാളാണ് പാലത്തിന് കീഴില്‍ ബോംബ് ആദ്യം കണ്ടത്. സംശയം തോന്നിയ അയാള്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം നല്‍കുകയായിരുന്നു. ത

 

തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോള്‍ ഒരു തുണി സഞ്ചിയും,  അഞ്ച് ബോംബുകളും കണ്ടെത്തി.  ഉച്ചയോടെ തൃശൂര്‍ റേഞ്ച് ഐ.ജി അജിത്ത്കുമാറടങ്ങുന്ന ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി. ബോംബുകള്‍ മലപ്പുറം എആര്‍ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശം പോലീസ് കാവലിലാണ്. അന്വേഷണം ആരംഭിച്ചതായി ഐജി പറഞ്ഞു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.