ട്രെയിനില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; ടി.ടി പിടിയില്‍

Sunday 28 July 2013 5:16 pm IST

കണ്ണൂര്‍: ട്രെയിനില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചതിന് ടി.ടി പിടിയില്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊണ്‍കണ്‍ റൂട്ടിലെത്തി പി രഘുവിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പെണ്‍കുട്ടിക്ക് നേരെ ടിടിയുടെ അപമാന ശ്രമമുണ്ടായത്. എസ് 7 കോച്ചിലുറങ്ങുകയായിരുന്ന് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നെന്നാണ് പരാതി. മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടി നാട്ടിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് സംഭവമുണ്ടായത്. ഓര്‍ഡിനറി കോച്ചില്‍ യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിക്ക് ഇയാള്‍ സ്ലീപ്പര്‍ കോച്ചിലേക്ക് ടിക്കറ്റ് മാറ്റി നല്‍കുകയായിരുന്നു. ടിടി കടന്നുപിടിച്ചതിനെതിരെ പിന്നീട് പെണ്‍കുട്ടി കണ്ണൂരിലിറങ്ങി പരാതി നല്‍കുകയായിരുന്നു. കാസോര്‍കോട് പോലീസ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.