തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് മാസമായി തന്റെയും സുഹൃത്തുക്കളുടെയും ടെലിഫോണ്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, സ്പീക്കര്‍, ഡിജിപി എന്നിവര്‍ക്ക് ജോര്‍ജ് പരാതി നല്കി.
വിഷയത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വിശദീകരണം തേടണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു. മൂന്നുമാസമായി തന്റെയും അടുത്ത ചില സുഹൃത്തുക്കളുടെയും ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുവെന്ന് പരാതിയില്‍ പി സി ജോര്‍ജ് ആരോപിക്കുന്നു.
തന്റെ ഫോണ്‍ ചോര്‍ത്തുന്നതായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും നേരത്തെ പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: