പഴകിയ ആഹാരം നല്‍കിവന്ന ഹോട്ടല്‍ ആരോഗ്യവിഭാഗം സീല്‍ ചെയ്തു

Wednesday 31 July 2013 8:23 pm IST

കൊല്ലം: കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡിനെത്തുടര്‍ന്ന്‌ റെയില്‍വേ സ്റ്റേഷനു സമീപത്തെ കിംഗ്സ്‌ ഹോട്ടല്‍ അടച്ചുപൂട്ടി. പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്നും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനുമാണ്‌ ഹോട്ടല്‍ അടച്ചുപൂട്ടിയത്‌. ഇന്നലെ രാവിലെയായിരുന്നു റെയിഡ്‌.
റെയിഡിനെത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്‌ വാക്കേറ്റത്തിനു കാരണമായി. പലപ്പോഴും റെയിഡിനെത്തുമ്പോള്‍ കടപൂട്ടി അവധിയെന്നു പറഞ്ഞു ബോര്‍ഡ്‌ വച്ച്‌ രക്ഷപ്പെടുകയാണ്‌ പതിവെന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ സുധ പറഞ്ഞു. വൃത്തിഹീനമായ രീതിയിലാണ്‌ ഹോട്ടലിലെ അടുക്കള പ്രവര്‍ത്തിക്കുന്നത്‌. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ദിവസങ്ങളോളം പഴക്കമുള്ള മത്സ്യം, ഇറച്ചി, ചോറ്‌, ചപ്പാത്തി എന്നിവ പിടിച്ചെടുത്തു. നഗരത്തിലെ മറ്റു ഹോട്ടലുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണ്‌ ഇവിടെ ഈടാക്കുന്ന്‌. പൊതുജനാരോഗ്യം നശിപ്പിച്ചുകൊണ്ടും കൊള്ളവില ഈടാക്കിയും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന നഗരത്തിലെ ഹോട്ടലുകള്‍ക്കെതിരെ റെയിഡ്‌ തുടരുമെന്നും അവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.