ബിഎംഎസ്‌ പഠനശിബിരം

Wednesday 31 July 2013 10:02 pm IST

കൊച്ചി: ബിഎംഎസ്‌ തൃപ്പൂണിത്തുറ മേഖലാ പഠനശിബിരം തൃപ്പൂണിത്തുറ ശാസ്താ കല്യാണമണ്ഡപത്തില്‍ ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ സി.എ.സജീവന്‍ അധ്യക്ഷത വഹിച്ചു. 'തൊഴിലാളി സംഘടന എന്ന നിലയില്‍ ബിഎംഎസിന്റെ സവിശേഷത' എന്ന വിഷയത്തെക്കുറിച്ച്‌ ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌ ക്ലാസെടുത്തു. 'സംഘടനാ സംവിധാന' ത്തെക്കുറിച്ച്‌ ജില്ലാ ട്രഷറര്‍ എം.വി.മധുകുമാര്‍ ക്ലാസ്സെടുത്തു.
ബിഎംഎസ്‌ മേഖലാ സെക്രട്ടറി എം.എസ്‌.വിനോദ്കുമാര്‍ സ്വാഗതവും മേഖലാ ട്രഷറര്‍ വി.ആര്‍.അശോകന്‍ നന്ദിയും പറഞ്ഞു. മുനിസിപ്പല്‍, പഞ്ചായത്ത്‌, വിവിധ യൂണിറ്റ്‌ ഭാരവാഹികള്‍ എന്നിവര്‍ പഠനശിബിരത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.