വീണ്ടും ഡ്രോണ്‍ ആക്രമണം: തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Thursday 1 August 2013 4:09 pm IST

ഇസ്‌ലാമാബാദ്: അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ പാക്കിസ്ഥാനില്‍ അല്‍-ക്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ താലിബാന്‍ അധീന മേഖലയിലാണ് ഡ്രോണ്‍ ആക്രമണം. പാക് ഭരണകൂടത്തിന്റെ എതിര്‍പ്പിനെ അവഗണിച്ച് നടത്തിയ ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം പാക് നഗരമായ ധേര ഇസ്മായില്‍ ഖാനില്‍ ജയില്‍ ആക്രമിച്ച് തീവ്രവാദികള്‍ അടക്കമുള്ള മുന്നൂറോളം തടവുകാരെ മോചിപ്പിച്ച സംഘത്തില്‍ പെട്ട ഒരാളും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി താലിബാന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.