വരുന്നൂ, ബിഎംഡബ്ല്യു ഇലക്ട്രിക്‌ കാര്‍ 'ഐ3'

Thursday 1 August 2013 6:44 pm IST

ബെയ്ജിംഗ്‌: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇലക്ട്രിക്‌ കാര്‍ അവതരിപ്പിക്കുന്നു. ഐ3 എന്ന്‌ പേരിട്ടിരിക്കുന്ന ഈ കാര്‍ ഏഷ്യ, യൂറോപ്പ്‌, യുഎസ്‌ എന്നിവിടങ്ങളില്‍ ഒരേ സമയം പുറത്തിറക്കാനാണ്‌ നിര്‍മാതാക്കള്‍ ഉദ്ദേശിക്കുന്നത്‌. തിങ്കളാഴ്ച ഐ3 പുറത്തിറങ്ങും.
ലണ്ടണില്‍ ഈ വര്‍ഷം അവസാനത്തോടെയും ബെയ്ജിംഗ്‌, ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളില്‍ 2014 തുടക്കത്തിലും ഈ മോഡലിന്റെ വില്‍പന ആരംഭിക്കുമെന്നാണ്‌ നിര്‍മാതാക്കള്‍ പറയുന്നത്‌. യൂറോപ്പില്‍ ഈ മോഡലിന്റെ വില 35,000 യൂറോയും യുഎസില്‍ 41,350 ഡോളറുമാണ്‌ വില കണക്കാക്കിയിരിക്കുന്നത്‌. ചൈനീസ്‌ വിപണിയിലെ വില നിശ്ചയിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയും ബിഎംഡബ്ല്യു ലക്ഷ്യമിടുന്നുണ്ട്‌. ഇക്കാര്യം ബന്ധപ്പെട്ട മന്ത്രിമാരുമായി ദല്‍ഹിയില്‍ വച്ച്‌ ചര്‍ച്ച നടത്തിയതായി ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഹറാള്‍ഡ്‌ ക്രൂഗര്‍ പറഞ്ഞു. ഐ3 യുമായി ഇന്ത്യന്‍ വിപണിയിലേക്കും പ്രവേശിക്കുമെന്നും എന്നാല്‍ എപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഈ മോഡല്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.