തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററില്‍ രണ്ട് എസ്.എഫ്. ഐ പ്രവര്‍ത്തകരെ ഒരു സംഘം ആളുകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജെറില്‍, മുഹമ്മദ് അന്‍സാരി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ ജെറിന്റെ നില അതീവഗുരുതരമാണ്.
എന്‍.ഡി.എഫുകാരാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജില്‍ ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിന് പ്രതികാരമായാണ് സ്റ്റുഡന്റ്സ് സെന്ററിലെ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുസ്ലീം പള്ളികള്‍ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: