സി ബി ഐ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ : കേജരിവാള്‍

Tuesday 21 June 2011 5:24 pm IST

ന്യൂദല്‍ഹി: സി. ബി. ഐയെ ലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിന് സാമൂഹ്യപ്രവര്‍ത്തകനും ലോക്‌പാല്‍ സമിതി അംഗവുമായ അരവിന്ദ്‌ കേജരിവാളിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ സി ബി ഐയെ നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കേജരിവാള്‍ പറഞ്ഞു. സര്‍ക്കാ‍ര്‍ സി.ബി.ഐയെ വിശ്വാസ്യതയില്ലാത്ത ഒരു ഏജന്‍സിയാക്കി മാറ്റിയെന്നും തങ്ങളുടെ ഇഷ്‌ടക്കാര്‍ക്കെതിരായ അന്വേഷണങ്ങളില്‍ നിന്ന്‌ സര്‍ക്കാര്‍ സി.ബി.ഐയെ വിലക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്പാല്‍ ബില്ലിനെക്കുറിച്ചും അതിന്റെ വ്യത്യസ്‌ത ഭാഗങ്ങളെക്കുറിച്ചും രാജ്യത്തെ എല്ലാ ജനങ്ങളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.