ദല്‍ഹി പോലീസ്‌ മേധാവി ചിദംബരത്തെ കണ്ടു

Wednesday 10 August 2011 9:32 pm IST

ന്യൂദല്‍ഹി: ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ ബി.കെ. ഗുപ്ത ആഭ്യന്തര വകുപ്പ്‌ മന്ത്രി പി. ചിദംബരത്തെ സന്ദര്‍ശിച്ചു. എന്നാല്‍ യുവമോര്‍ച്ചാ പ്രവത്തകര്‍ക്കുനേരെയുണ്ടായ പോലീസ്‌ നടപടികളെക്കുറിച്ച്‌ അവര്‍ ചര്‍ച്ച ചെയ്തതായ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്‌.
ആഭ്യന്തരമന്ത്രിയെ ദല്‍ഹി പോലീസ്‌ മേധാവി സന്ദര്‍ശിച്ചത്‌ പാര്‍ലമെന്റിന്റെ ചോദ്യോത്തരങ്ങളുമായി ബന്ധപ്പെട്ടാണെന്ന്‌ ദല്‍ഹി പോലീസ്‌ വക്താവ്‌ രാജന്‍ ഭഗത്‌ വെളിപ്പെടുത്തി. ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച്‌ അവര്‍ ചര്‍ച്ച ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ അവാസ്തവമാണ്‌, അദ്ദേഹം തുടര്‍ന്നു.
കഴിഞ്ഞ ദിവസം ബിജെപിയുടെ യുവജനവിഭാഗമായ യുവമോര്‍ച്ചക്കെതിരെ നടന്ന പോലീസ്‌ നടപടികള്‍ ഇരുവരും ചര്‍ച്ച ചെയ്തായി ദല്‍ഹി പോലീസ്‌ വൃത്തങ്ങളെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ലമെന്റ്‌ മന്ദിരത്തിനടുത്ത ജന്തര്‍മന്ദറില്‍ പോലീസും സമരക്കാരെ നിഷ്ഠുരമായി അടിച്ചൊതുക്കാന്‍ ശ്രമിക്കുകയുണ്ടായി. കണ്ണീര്‍വാതകങ്ങളും ജലപീരങ്കികളും ലാത്തിച്ചാര്‍ജും പോലീസ്‌ സമാധാനപരമായി സമരം ചെയ്തവര്‍ക്കുനേരെ പ്രയോഗിച്ചു.
പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.