പൂനെ: രാജ്യം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം അഴിമതിയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി.
രാഷ്ട്രീയക്കാരുടെ അഹങ്കാരത്തില്‍ നിന്നുമാണ് ഇത് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെല്ലാവരും ശക്തിയുള്ളവരാണെന്നും അനിവാര്യരാണെന്നുമുള്ള ചിന്തയാണ് രാഷ്ട്രീയക്കാര്‍ക്കുള്ളത്. അവര്‍ക്കാവശ്യമായതെല്ലാം അവര്‍ ചെയ്യുമെന്നും അദ്വാനി അഭിപ്രായപ്പെട്ടു. സിന്ധി ആത്മീയ ഗുരു ദാദ ജെ.പി.വസ്വാനിയുടെ 95-ാം ജന്മദിനാഘോഷത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാര്‍ ആത്മീയത വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും വ്യക്തികളില്‍ ആത്മീയ ഭാവം വര്‍ധിക്കുന്നതിനനുസരിച്ച് അഴിമതി തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദാദ വസ്വാനിയുടെ ഉപദേശങ്ങള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണെന്നും അദ്വാനി പറഞ്ഞു. സ്ത്രീയും പുരുഷനും നിസ്വാര്‍ത്ഥമായി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്ന് ദാദ വസ്വാനിയും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: