സ്കൂള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി പോപ്പ്‌. ഫ്രണ്ട്‌ അക്രമം; നാല്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

Wednesday 10 August 2011 10:26 pm IST

മട്ടന്നൂറ്‍: സ്കൂള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി പോപ്പുലര്‍ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ നാല്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു. മട്ടന്നൂറ്‍ ഹയര്‍ സെക്കണ്റ്ററി സ്കൂളിലെ സി.കെ.ഷിബിന്‍ (15), എം.കെ.പ്രഗുല്‍ (15), കെ.ഡി.അനൂപ്‌ ദേവസ്യ (14), ബറോഷ്‌ കെ.ടോം (14) എന്നിവര്‍ക്കാണ്‌ ക്രൂരമായി മര്‍ദ്ദനമേറ്റത്‌. ഇന്നലെ വൈകിട്ട്‌ സ്കൂള്‍ വിട്ട്‌ സ്കൂള്‍ ബസ്സില്‍ യാത്ര ചെയ്യവേ നടുവനാട്‌ വെച്ച്‌ ഉനൈസിണ്റ്റെ നേതൃത്വത്തിലുള്ള പുതിനഞ്ചംഗ പോപ്പുലര്‍ ഫ്രണ്ട്‌ സംഘം ബസ്‌ തടഞ്ഞുനിര്‍ത്തി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമി സംഘം വിദ്യാര്‍ത്ഥികളുടെ യൂണിഫോമുകള്‍ വലിച്ചുകീറുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ പോപ്പ്‌.ഫ്രണ്ടുകാര്‍ നടത്തിയ അക്രമത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ മട്ടന്നൂറ്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.