വര്‍ഗീയ അജണ്ടയുമായി ജമാഅത്തെ ഇസ്ലാമിയുടെ ചരിത്ര സെമിനാര്‍

Sunday 4 August 2013 9:10 pm IST

കോഴിക്കോട്‌: കേരള ചരിത്രത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള അജണ്ടയുമായി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ കേരള മുസ്ലിം ചരിത്ര കോണ്‍ഫറന്‍സ്‌. ഡിസംബര്‍ 22, 23,24 തിയ്യതികളില്‍ കോഴിക്കോട്‌ വെള്ളിമാട്കുന്ന്‌ ജെഡിടി ഇസ്ലാം ക്യാമ്പസില്‍ വച്ചാണ്‌ സെമിനാര്‍ കേരളം, ദേശം നിര്‍മിതി, കേരള രൂപീകരണവും മുസ്ലീങ്ങളും, ചെറുത്തുനില്‍പ്പും പോരാട്ടങ്ങളും, കേരള മുസ്ലീങ്ങളും കൊളോണിയല്‍ ആധുനികതയും, കേരളീയ പൊതു മണ്ഡലവും മുസ്ലീംങ്ങളും എന്നീ മുഖ്യ തലക്കെട്ടുകളിലായി നൂറിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനാണ്‌ സെമിനാര്‍ ലക്ഷ്യമിടുന്നത്‌.
കേരളീയ പൊതു മണ്ഡലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ ബോധപൂര്‍വ്വമുള്ള മുന്‍വിധികള്‍ ഉണ്ടെന്നും കേരളീയ മുസ്ലീംങ്ങളുടെ പൈതൃകം തമസ്കരിക്കപ്പെട്ടെന്നുമാണ്‌ ഇത്തരമൊരു സെമിനാറിന്‌ നല്‍കുന്ന വിശദീകരണം. സാമൂതിരിയും മുസ്ലീംങ്ങളും, ജന്മിത്വവിരുദ്ധവും മുസ്ലീംങ്ങളും, 1921 ലെ മലബാര്‍ സമരം, കേരളത്തിലെ മൈസൂര്‍ ഭരണം, ബാബറിക്കുശേഷമുള്ള സമൂഹം, സി.കെ. കരീമിന്റെ ചരിത്രത്തിലെ സംഭാവനകള്‍ തുടങ്ങി ചരിത്രത്തിലെ വിവാദസംഭവങ്ങളാണ്‌ സെമിനാറിലെ ഉപവിഷയങ്ങളായി കൊടുത്തിരിക്കുന്നത്‌.
ദേശീയചരിത്രരചനാ രീതികിളില്‍ നിന്നു മാറി വര്‍ഗ്ഗീയ ചായ്‌വോടുകൂടി സങ്കുചിത വീക്ഷണങ്ങളാണ്‌ ഇതിലൂടെ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കാനാഗ്രഹിക്കുന്നതെന്ന്‌ വ്യക്തം. ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്മുഹമ്മദ്‌ കാരക്കുന്നാണ്‌ സെമിനാറിന്റെ ഡയറക്ടര്‍. സെക്രട്ടറിയായ ടി.കെ. ഹുസൈന്‍ അസിസ്റ്റന്റ്‌ ഡയറക്ടറുമാണ്‌ .ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനാ ഭാരവാഹികളായ ടി. ശക്കീര്‍ വേളം, ഷിഹാബ്‌ പൂക്കോട്ടൂര്‍ തുടങ്ങിയവരാണ്‌ സെമിനാറിന്റെസംഘാടകസമിതിയായഡയറക്ടര്‍ ബോര്‍ഡില്‍ ഉള്ളത്‌.
എന്നാല്‍ സെമിനാറിന്റെ പക്ഷപാതപരമായ ഉള്ളടക്കം ഒളിപ്പിച്ചു വെക്കാന്‍ ഡോ.എം.ജിഎസ്‌ നാരായണന്‍, ഡോ.കെ.കെ. എന്‍.കുറുപ്പ്‌ എന്നിവരെയൊക്കെ ചേര്‍ത്തുകൊണ്ടുള്ള ഉപദേശകസമിതിയുമുണ്ട്‌.എന്നാല്‍ ഉപദേശകസമിതിയിലെ ഇത്തരം ചിലരെ മാറ്റിനിര്‍ത്തിയാല്‍ ഇതിലും ചരിത്രത്തില്‍ മതവിഭാഗീയ-വര്‍ഗ്ഗീയ താത്പര്യങ്ങള്‍ വച്ചു പുലര്‍ത്തുന്നവരെയാണ്‌ കുത്തിനിറച്ചിരിക്കുന്നത്‌. ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണങ്ങളെ വിമര്‍ശിക്കുന്ന എം.എന്‍.കാരശ്ശേരിയേയും ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടില്ലെന്ന പറയുന്ന ലീഗ്‌ നേതാക്കളില്‍പെട്ട സാദിഖലി ശിഹാബ്‌ തങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.