കൊച്ചി: പതിനൊന്നാമത് എം.കെ. ജോസഫ് മെമ്മോറിയല്‍ ഇന്റര്‍ ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം തിരുവനന്തപുരം സായിക്ക്. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തിരുവനന്തപുരം സായി കിരീടം ചൂടിയത്. 305.5 പോയിന്റുമായാണ് സായിയുടെ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ കോതമംഗലം സെന്റ് ജോര്‍ജിന് 259.5പോയിന്റാണുള്ളത്. 237.83 പോയിന്റുമായി പാലക്കാട് പറളി എച്ച്എസിനാണ് മൂന്നാംസ്ഥാനം. ചങ്ങനാശേരി അസമ്പ്ഷന്‍ കോളേജ് നാലാമതും കോതമംഗലം എംഎ കോളേജ് അഞ്ചാമതുമായി.
വനിതാ വിഭാഗത്തില്‍ 103 പോയിന്റുമായി പാലാ അല്‍ഫോണ്‍സാ കോളേജാണ് ഒന്നാമത്. 88 പോയിന്റുമായി ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജ് രണ്ടാം സ്ഥാനത്തും 53 പോയിന്റുമായി കോതമംഗലം എംഎ കോളേജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 98 പോയിന്റുമായി അസമ്പ്ഷന്‍ കോളേജ് ഒന്നാമതെത്തി. പാലാ അല്‍ഫോണ്‍സാ കോളേജ് 75 പോയിന്റോടെ രണ്ടാമതും തിരുവനന്തപുരം സായി 49 പോയിന്റുമായി മൂന്നാമതുമെത്തി. അണ്ടര്‍ 18 വിഭാഗത്തില്‍ കോതമംഗലം സെന്റ് ജോര്‍ജ് 62.5 പോയിന്റുമായി ഒന്നാമതെത്തി. 43 പോയിന്റുമായി പറളി ഹൈസ്കൂളാണ് രണ്ടാമത്. 34 പോയിന്റുമായി ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് മൂന്നാമതാണ്. അണ്ടര്‍ 16 വിഭാഗത്തില്‍ 38 പോയിന്റുമായി തിരുവനന്തപുരം സായിയും കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസും ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കി. 35 പോയിന്റുമായി കോഴിക്കോട് ഉഷ സ്കൂള്‍ ഒാഫ് അത്ലറ്റിക്സാണ് മൂന്നാമത്. അണ്ടര്‍ 14 വിഭാഗത്തില്‍ കോട്ടയം ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് 21 പോയിന്റുമായി ഒന്നാമതും പാലക്കാട് പറളി ഹൈസ്കൂള്‍ 17 പോയിന്റുമായി രണ്ടാം സ്ഥാനവും സ്വന്തമാക്കി.
ആണ്‍കുട്ടികളുടെ 14 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ 23 പോയിന്റുമായി കോഴിക്കോട് സായി ഒന്നാം സ്ഥാനം നേടിയപ്പോള്‍ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് 20 പോയിന്റുമായി രണ്ടാമതും പാലക്കാട് പറളി 16 പോയിന്റുമായി മൂന്നാമതുമെത്തി. അണ്ടര്‍ 16 വിഭാഗത്തില്‍ 53 പോയിന്റുമായി കോതമംഗലം മാര്‍ ബേസില്‍ ഒന്നാമതെത്തി. തിരുവനന്തപുരം സായി 33 പോയിന്റുമായി രണ്ടാം സ്ഥാനവും കോതമംഗലം സെന്റ് ജോര്‍ജ് 30 പോയിന്റുമായി മൂന്നാം സ്ഥാനവും സ്വന്തമാക്കി.അണ്ടര്‍ 18 വിഭാഗത്തില്‍ 44 പോയിന്റുമായി തിരുവനന്തപുരം സായി ഒന്നാമതെത്തി. 42 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസ് രണ്ടാമതും 30.33 പോയിന്റുമായി പാലക്കാട് പറളി എച്ച്എസ് മൂന്നാമതുമെത്തി. അണ്ടര്‍ 20 വിഭാഗത്തില്‍ ചങ്ങനാശ്ശേരി എസ്ബി കോളേജാണ് ഒന്നാമത്. 55 പോയിന്റ്. കോതമംഗലം എംഎ കോളേജ് 52 പോയിന്റുമായി രണ്ടാം സ്ഥാനവും 42 പോയിന്റുമായി തിരുവനന്തപുരം സായി മൂന്നാം സ്ഥാനവും സ്വന്തമാക്കി. പുരുഷവിഭാഗത്തില്‍ 95 പോയിന്റുമായി കൊച്ചി ഇന്ത്യന്‍ നേവിക്കാണ് ഒന്നാംസ്ഥാനം. കോതമംഗലം എംഎ കോളേജ് 80 പോയിന്റുമായി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി.എസ്. അബ്ദുല്‍ റസാഖ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: