കൊച്ചി: അമ്പതിനായിരം രൂപ വിലവരുന്ന ഹാന്‍സ്, പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഉത്തരേന്ത്യന്‍ സ്വദേശികളായ പാന്‍മസാല കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാനിരുന്ന നിരോധിക്കപ്പെട്ട ഹാന്‍സ് ഇനത്തില്‍പ്പെട്ട പുകയില ഉല്‍പ്പന്നങ്ങളാണ് തേവര യുവരാജ് ബാറിന് പിന്നിലുള്ള ജോസഫ് എന്നയാളുടെ വാടക വീട്ടില്‍ നിന്ന് പിടികൂടിയത്.
ഇതേതുടര്‍ന്ന് കാസര്‍കോട് ക്വാനിയാ മന്‍സലില്‍ ഹസയിനാറുടെ മകന് മുജീബ് റഹ്മാനെ(28) അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്നുമാണ് നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ സിറ്റിയില്‍ എത്തിച്ചിരുന്നതെന്ന് മുജീബ് വെളിപ്പെടുത്തിയിട്ടുണ്ട്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി ജയിംസിന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ പോലീസിന്റേയും സിറ്റി പോലീസിന്റേയും നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ലഹരി ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: