ബോംബെ ഹൈക്കോടതിക്കെതിരെ ബിസിസിഐ സുപ്രീം കോടതിയിലേക്ക്

Monday 5 August 2013 4:20 pm IST

ന്യൂദല്‍ഹി: ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബിസിസിഐ സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനൊരുങ്ങുന്നു. നേരത്തെ ബോംബെ ഹൈക്കോടതി ഐപിഎല്‍ അന്വേഷണ സമിതി നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ രണ്ടംഗ അന്വേഷണ സമിതി നിയമപരമാണെന്ന് ബിസിസിഐ അപേക്ഷയില്‍ പറയുന്നു. ബോര്‍ഡിന്റെ നിയമങ്ങളനുസരിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നതെന്നും അപേക്ഷയില്‍ സൂചിപ്പിക്കുന്നു. ഉത്തരവിന്‍മേല്‍ സ്റ്റേ വേണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.