കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം ഉയര്‍ന്നതിനാല്‍ റണ്‍വേ അടച്ചു. റണ്‍വേയുടെയും വിമാനത്താവളത്തിന്റെയും പ്രവര്‍ത്തനം ഇന്ന് വൈകിട്ട് 3.30 വരെ നിര്‍ത്തി.
പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് കരകവിഞ്ഞതുമൂലം വിമാനത്താവള മേഖലയെല്ലാം വെള്ളത്തിനടിയിലാണ്. രാവിലെ 10.30 ന് എത്തിയ സൗദി വിമാനം ചെന്നൈയിലേക്ക് തിരിച്ചുവിട്ടു. 18 അന്താരാഷ്ട്ര സര്‍വീസുകളും 28 ആഭ്യന്തര വിമാനസര്‍വീസുകളും റദ്ദാക്കി. യാത്രക്കാരെ സഹായിക്കുന്നതിനായി സിയാല്‍ കണ്ട്രോള് റൂം തുറന്നു. ഫോണ്‍: 3053500, 2610094, 3053212, 3053213, 3053214.
പ്രതികരിക്കാൻ ഇവിടെ എഴുതുക: