അതിരപ്പിള്ളിയിലും വാഴച്ചാലിലും വിനോദസഞ്ചാരം വിലക്കി

Tuesday 6 August 2013 3:10 pm IST

ചാലക്കുടി: കനത്ത മഴയില്‍ ചാലക്കുടിപ്പുഴ അപകടകരമാംവിധം ഒഴുകുന്നിതിനെ തുടര്‍ന്ന് അതിരപ്പിള്ളിയിലും വാഴച്ചാലിലും വിനോദ സഞ്ചാരികളെ മൂന്നുദിവസത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് വാഴച്ചാല്‍ ഡി.എഫ്.ഒ അബ്ദുല്‍ നാസര്‍ കുഞ്ഞ് അറിയിച്ചു. ചാലക്കുടി പുഴയിലെ ജനനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ നിരോധന കാലയളവ് നീട്ടും. വാഴച്ചാല്‍ ചെക്ക് പോസ്റ്റ് മുതല്‍ വിനോദ സഞ്ചാരികളെ കടത്തിവിടുന്നതും തടഞ്ഞിട്ടുണ്ട്. ഡാമുകളില്‍ നിന്ന് വെള്ളം വിടുന്നതിനാല്‍ ഏതുസമയത്തും പുഴയിലെ ജലനിരപ്പുയര്‍ന്നു അപകടമുണ്ടാകാമെന്ന അവസ്ഥ നിലനില്‍ക്കുന്നതിനാലാണ് വിനോദസഞ്ചാരം തടഞ്ഞിരിക്കുന്നതെന്ന് ഡി.എഫ്.ഒ പറയുന്നു. മലക്കപ്പാറ റോഡില്‍ ചിലയിടങ്ങളില്‍ ചെറിയതോതില്‍ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വാഴച്ചാല്‍ മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.