കോട്ടയം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തില്‍ പത്ത് ഡാമുകള്‍ തുറന്നുവിട്ടു. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റിസര്‍വോയറിലേക്ക് കൂടുതലായി വെള്ളം എത്തിയതോടെയാണ് ഡാമുകള്‍ തുറന്നുവിട്ടത്.
ഇടമലയാര്‍, കുറ്റിയാടി, നേര്യമംഗലം, പെരിങ്ങല്‍കുത്ത്, ലോവര്‍ പെരിയാര്‍, ഷോളയാര്‍, തര്യോട്, തെന്മല, നെയ്യാര്‍, പൊന്മുടി എന്നീ സംഭരണികളാണ് തുറന്നു വിട്ടത്. ഡാമുകള്‍ തുറന്നു വിട്ടതോടെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
മുല്ലപ്പെരിയാറിലെ 134.1 അടിയായും ഇടുക്കിയില്‍ 84.5 ശതമാനമായും ജലനിരപ്പ് ഉയര്‍ന്നു കഴിഞ്ഞു. ജലനിരപ്പ് 136 അടിയാകുന്നതോടെ മുല്ലപ്പെരിയാറിലെ വെള്ളം സ്പില്‍വേയിലൂടെ ഒഴുകി തുടങ്ങും.
ഇടുക്കിയിലാകട്ടെ 13 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടേണ്ടതായി വരും. ചെറുതോണി ഡാം ഏതു സമയവും തുറക്കാമെന്നതിനാല്‍ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: