കാഞ്ഞിരപ്പള്ളി: വാവുബലി അര്‍പ്പിക്കാന്‍ പോയ ഏഴംഗസംഘം സഞ്ചരിച്ച കാര്‍ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട ഒന്നാംമൈലില്‍ അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാല് പേര് മരിച്ചു. പ്ലാപ്പള്ളി പുറത്തോട് ദാമോദരന്‍, പേരക്കുട്ടികളായ അഹല്യ, അമല്‍ദേവ്, കാറോടിച്ചിരുന്ന ഷിബി എന്നിവരാണ് മരിച്ചത്. റോഡിലെ കുഴി വെട്ടിക്കുന്നതിനിടെയാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
പ്ലാപ്പള്ളിയില്‍ നിന്നും ചങ്ങനാശേരി ധര്മാലയത്തിലേക്ക് ബലിതര്‍പ്പണത്തിന് പോവുകയായിരുന്നു സംഘം. റോഡിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വേണ്ടി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ദാമോദരനും പേരക്കുട്ടി അഹല്യയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിബി ദാമോദരന്റെ മറ്റൊരു പേരക്കുട്ടി അമല്‍ദേവ് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
ഷിബിയുടെ ഭാര്യ ബിന്ദും, ദാമോദരന്റെ ഭാര്യ കമലാക്ഷി, ബിന്ദുവിന്റെ അമ്മ ചെല്ലമ്മ എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ബിന്ദുവിന്റെ നില ഗുരുതരമാണെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: