ന്യൂദല്‍ഹി: കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി തോമസ് ഇന്നലെ ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അടുത്ത ആഴ്ച ബില്ല് ഇരുസഭകളിലും ചര്‍ച്ചയ്ക്കെടുക്കുമെന്നാണ് സൂചന.
അടുത്ത ആഴ്ച കേവലം മൂന്ന് ദിവസമാണ് സഭ നടക്കുന്നത്. വിവിധ വിഷയങ്ങളുന്നയിച്ചുള്ള പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ ബില്‍ എങ്ങനെയെങ്കിലും പാസാക്കിയെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നാണ് വ്യക്തമാകുന്നത്. ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നിരവധി ഭേദഗതികള്‍ ബില്ലില്‍ വരുത്തണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ബഹളത്തിനിടെ ബില്ല് പാസാക്കിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസ്സിനുള്ളത്. നിരവധി അവധി വരുന്ന ആഗസ്തില്‍ മണ്‍സൂണ്‍ സമ്മേളനം വെച്ചതു തന്നെ സഭ കൂടുന്നത് പരമാവധി ഒഴിവാക്കുന്നതിനാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: