നിര്‍മ്മാണത്തൊഴിലാളികള്‍ പണിമുടക്കി

Thursday 8 August 2013 6:34 pm IST

തൃപ്പൂണിത്തുറ: നിര്‍മ്മാണ തൊഴിലാളികളുടെ വേതനവര്‍ദ്ധനവ്‌ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട്‌ എറണാകുളം ജില്ലാ നിര്‍മ്മാണ തൊഴിലാളി സംഘം(ബിഎംഎസ്‌) തൃപ്പൂണിത്തുറ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ പണിമുടക്കി. തൃപ്പൂണിത്തുറിയിലെ നിര്‍മ്മാണ മേഖല പൂര്‍ണ്ണമായി സ്തംഭിച്ചു.
പണിമുടക്കിനോടനുബന്ധിച്ച്‌ നടന്ന പ്രകടനത്തില്‍ ബിഎംഎസ്‌ നേതാക്കളായ വി.ബി വിനോദ്‌, എ.ടി സജീവന്‍, വി.കെ സന്തോഷ്‌, പി.വി റെജിമോന്‍, എം.എസ്‌ ഹര്‍ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നടന്ന യോഗത്തെ ബിഎംഎസ്‌ മേഖലാ പ്രസിഡന്റ്‌ സി.എ സജീവന്‍, സെക്രട്ടറി എംഎസ്‌ വിനോദ്‌ കുമാര്‍, നിര്‍മ്മാണ തൊഴിലാളി സംഘം പ്രസിഡന്റ്‌ വി.ആര്‍ അശോകന്‍ മുനിസിപ്പല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ പാമ്പാടി എന്നിവര്‍ അഭിസംബോധനചെയ്തു.
ജില്ലാ എഗ്രിമെന്റില്‍ ബിഎംഎസ്സിനെ ഉള്‍പ്പെടുത്തുകയോ, മേഖലാടിസ്ഥാനത്തില്‍ എഗ്രിമെന്റ്‌ വയ്ക്കുകയോ വേണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. ഓണത്തിന്‌ മുമ്പ്‌ വര്‍ദ്ധനവ്‌ നടപ്പിലാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക്‌ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നേരിടേണ്ടി വരുമെന്ന്‌ ബിഎംഎസ്‌ മുന്നറിയിപ്പ്‌ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.