കൊച്ചി: കേരളത്തിലെ വനവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്ക്കാരിക കായിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളാ വനവാസി വികാസകേന്ദ്രത്തിന്റെ സംസ്ഥാന പ്രവര്‍ത്തക സമ്മേളനം 10, 11 തീയതികളില്‍ എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനിലെ അക്ഷയ ഹാളില്‍ നടത്തും. സമ്മേളനത്തിന്റെ ഉദ്ഘാടനം 10ന് രാവിലെ 10ന് പ്രശസ്ത നോവലിസ്റ്റ് ആര്.നാരായന് നിര്‍വഹിക്കും.
യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പള്ളിയറ രാമന് അദ്ധ്യക്ഷത വഹിക്കും. വനവാസി കല്യാണാശ്രമം അഖില ഭാരതീയ സംഘടനാ കാര്യദര്‍ശി സോമയാജുലു, സുദര്ശനന് എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് 7ന് നടക്കുന്ന സൗഹൃദ സായാഹ്നത്തില്‍ വനവാസി വിഭാഗങ്ങളുടെ ഗോത്രകലകള്‍ അരങ്ങേറും. ഗോത്രകലാഅരങ്ങ് പ്രശസ്ത കവിയും ഗാനരചയിതാവും തപസ്യ കലാസാഹിത്യവേദി സംസ്ഥാന അദ്ധ്യക്ഷനുമായ എസ് രമേശന് നായര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: