വിശ്വാസമാണ്‌ പ്രധാനം

Thursday 8 August 2013 8:17 pm IST

നിങ്ങളൊരു സംശയാലു ആണെന്നിരിക്കട്ടെ. അപ്പോള്‍ നിങ്ങള്‍ ചിന്തിക്കും 'സന്ധ്യാവന്ദനം, അഗ്നിഹോത്രം ഇതിലൊക്കെ എന്ത്‌ കാര്യം? ഇതുകൊണ്ടൊക്കെ പ്രശ്നങ്ങള്‍ തീരുമോ? ഒരുപക്ഷേ എന്നെ ഒഴിവാക്കാന്‍ തഥാതന്‍ ഒരുപായം കണ്ടെത്തിയതാവാം.' അതോടെ നിങ്ങള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറുന്നു. അന്ധമായ വിശ്വാസവും സംശയഗ്രസ്തമായ മനസ്സും നമ്മുടെ ദുര്‍ബലതകളാണെന്ന്‌ തിരിച്ചറിയുകയാണ്‌ ആദ്യം വേണ്ടത്‌. ഇതിന്റെ രണ്ടിന്റെയും മദ്ധ്യത്തിലാകണം ശരിയായ വിശ്വാസം. ഉണര്‍വോടുകൂടി നാം സ്വീകരിക്കുന്ന ആ വിശ്വാസമാണ്‌ നമ്മെ വളര്‍ത്തുന്നത്‌. ശരിയായ വിശ്വാസമില്ലാതെ ഒരാള്‍ക്കും ആത്മീയ പുരോഗതി കൈവരിക്കാന്‍ സാധിക്കില്ല. വിശ്വാസമാണ്‌ നമുക്ക്‌ മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജം പകരുന്നത്‌. അനുഭവം പിന്നീട്‌ ഉണ്ടാകുന്നതാണ്‌. ശരിയായ വിശ്വാസമാണ്‌ യഥാര്‍ത്ഥമായ അനുഭവത്തിലേക്കുള്ള വഴികാട്ടി.
- തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.