ഡാര്‍ജിലിങ്ങ്: പ്രത്യേക ഗൂര്‍ഖാലാന്‍ഡിനായി ഡാര്‍ജിലിങ്ങില്‍ ആത്മഹത്യാശ്രമം. ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച അനുയായിയായ പര്‍ബ ഷെര്‍പ്പയാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
32 കാരനായ ഷെര്‍പ്പ ഛൗക്ക് ബസാറിന് സമീപം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗൂര്‍ഖാലാന്‍ഡിനായുള്ള ഒരു പ്രകടനത്തിനിടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവര്‍ തീ അണച്ച് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ശരീരത്തിന്റെ 55 ശതമാനം ഇദ്ദേഹത്തിന് പൊള്ളലേറ്റതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ആത്മാഹുതി ശ്രമമാണിത്. മുമ്പ് 45 കാരനായ മറ്റൊള്‍ തീ കൊളുത്തി ആത്മഹത്യചെയ്തിരുന്നു.
ഇതിനിടെ പ്രത്യേക ഗൂര്ഖലാന്ഡിനായി ഡാര്‍ജിലിംഗില്‍ ഗൂര്‍ഖ ജനമുക്തി മാര്‍ച്ച് നടത്തുന്ന അനിശ്ചിതകാല സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് അനുയായികള്‍ക്കിടയില്‍ നിന്ന് ഇത്തരത്തിലുള്ള ശ്രമം. മുന്‍കരുതല്‍ എന്ന നിലയില്‍ അഞ്ച് ജിജെഎം നേതാക്കളെ പോലീസ് കരുത ല്തടങ്കലിലാക്കി.
സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ഇതുവരെ പോലീസ് 145 പോരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂര്‍ഖാലാന്‍ഡ് എന്ന ആവശ്യവുമായി കൈകള്‍ ചങ്ങല കൊണ്ട് ബന്ധിച്ച കുട്ടികളും ശിരസ് മുണ്ഡനം ചെയ്ത സ്ത്രീകളും ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം നിശബ്ദ പ്രകടനം നടത്തി. സമരം ശക്തമായതോടെ ഈ മേഖലയിലെ പോസ്റ്റ് ഓഫീസുകളും ബാങ്കുകളും കടകളും വിദ്യാഭ്യാസസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: