ആലുവ: മഴക്കെടുതി നേരിടാനുളള കേന്ദ്രസഹായം ആവശ്യപ്പെടാനായി സര്‍വകക്ഷി സംഘത്തിനൊപ്പം ദല്‍ഹിയില്‍ പോയ മന്ത്രി കെ.എം.മാണിയ്ക്ക് തിരികെ വരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തില്‍ വെച്ച് ശാരീരിക അസ്വസ്ഥതകള്‍ തോന്നിയ മന്ത്രി കൊച്ചിയിലിറങ്ങി വിശ്രമത്തിനായി ആലുവ ഗസ്റ്റ് ഹൗസിലേക്ക് പോയി.
ഡോക്ടര്‍മാര്‍ അവിടെയെത്തി അദ്ദേഹത്തെ പരിശോധിച്ചു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്നും വിശ്രമിച്ചാല്‍ മതിയെന്നും അവര്‍ പറഞ്ഞു. മന്ത്രിമാരായ വി.കെ ഇബ്രാഹീം കുഞ്ഞ്, കെ. ബാബു, അനൂപ് ജേക്കബ് എന്നിവര്‍ മാണിയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: