തൃശൂര്‍: സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ നിലകൊള്ളുന്ന പാലിയേക്കര ടോള്‍പ്ലാസ പൊളിച്ചുനീക്കുക, ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി ബിജെപി തൃശൂര്‍ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ പാലിയേക്കര ടോള്‍പ്ലാസ മുതല്‍ തൃശൂര്‍ കോര്പ്പറേഷന് വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തില്‍ പ്രതിരോധശൃംഖല തീര്‍ത്തു. 17,000 പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിരോധ ശൃംഖല അക്ഷരാര്‍ഥത്തില്‍ മനുഷ്യമതിലായി മാറി. തുടര്‍ന്ന് കോര്പ്പറേഷന് ഓഫീസിനു മുമ്പില്‍ നടന്ന സഞ്ചാര സ്വാതന്ത്ര്യ പ്രഖ്യാപനസദസ്സ് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ടോള്‍പ്ലാസയ്ക്കെതിരെ സിപിഎം നടത്തിയ സമരം 50 ദിവസം കൊണ്ട് അവസാനിപ്പിച്ചതെന്തിനെന്ന് മറുപടി പറയണം. ദിവസവും ഒരു ലക്ഷംപേരെ സെക്രട്ടറിയേറ്റിനു മുന്നില്‍ അണിനിരത്തുന്നവര്‍ എന്തിന്റെ പേരിലാണ് ടോള്‍ സമരത്തില്‍ നിന്ന് പിന്മാറിയതെന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാന്ധിജിയുടെ സ്വപ്നമായ ഗ്രാമസ്വരാജിലൂടെയുള്ള വികസനവും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുത്തകകള്‍ക്കു മുന്നില്‍ അടിയറവച്ചു. അന്യായമായ ടോള്‍ കൊള്ളയ്ക്കെതിരെയും സഞ്ചാരസ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ബിജെപി നിരന്തരമായ പ്രക്ഷോഭം നടത്തും. ബിജെപിയുടെ സമരം ഗുണപരമായി വ്യതിയാനും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡണ്ട് എ. നാഗേഷ് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് സി.ആര്. നീലകണ്ഠന് മുഖ്യപ്രഭാഷണം നടത്തി. ഇ. രഘുനന്ദനന് ആമുഖപ്രസംഗം നടത്തി. ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന്, സ്വാമി വിശുദ്ധാനന്ദപുരി, പത്മശ്രീ പെരുവനം കുട്ടന്മാരാര്, ജയരാജ് വാര്യര്‍, സി.ജെ. ജനാര്ദ്ദനന്, പി.ജെ. മോന്‍സി, ടി.കെ. സ്വാമിക്കുട്ടി, ടി. ചന്ദ്രശേഖരന് എന്നിവര്‍ സംസാരിച്ചു. ലാലൂര്‍ സമരസമിതി നായകന് ടി.കെ.വാസു ടോള്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡ്വ. രവികുമാര്‍ ഉപ്പത്ത് സ്വാഗതവും എ.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
പാറമേക്കാവ് ദേവസ്വം അസി. സെക്രട്ടറി വി.എം.ശശി, ഷാജുമോന്‍ വട്ടേക്കാട്, അഡ്വ. കെ.കെ. അനീഷ്കുമാര്‍, ആര്‍എസ്എസ് സംസ്ഥാനവ്യവസ്ഥാപ്രമുഖ് ശ്രീനിവാസന്, ജില്ലാകാര്യവാഹകുമാരായ സുരേഷ്, സന്തോഷ്, സഹകാര്യവാഹ് മുകേഷ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് ഡോ.കെ. വിജയരാഘവന്, ബിജെപി നേതാക്കളായ പി.എസ്. ശ്രീരാമന്, പി.എസ്. ഗോപിനാഥ്, അഡ്വ. ബി.ഗോപാലകൃഷ്ണന്, ജില്ലാഭാരവാഹികളായ സുരേന്ദ്രന് ഐനിക്കുന്നത്ത്, എ.ആര്.ശ്രീകുമാര്‍, ഇ.വി. കൃഷ്ണന് നമ്പൂതിരി, ജസ്റ്റിന് ജേക്കബ്ബ്, ടി.വി. ഷാജി, ദയാനന്ദന് മാമ്പുള്ളി, സി.ജി. സുനില്‍കുമാര്‍, സര്‍ജു തൊയക്കാവ്, പ്രമോദ്, സി.പി. സെബാസ്റ്റ്യന്‍, കെ.നന്ദകുമാര്‍, കെ.പി.ജോര്‍ജ്ജ്, ഗോപിനാഥ്, രഘുനാഥ് സി.മേനോന്, ഉല്ലാസ് ബാബു, രവീന്ദ്രന് വടക്കാഞ്ചേരി, ഇ.കെ. ഭാസ്കരന്, പ്രസന്നശശി എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: