ഇടതുപക്ഷം ഉപരോധ സമരം തുടങ്ങി

Monday 12 August 2013 2:42 pm IST

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു പക്ഷം നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധ സമരം ആരംഭിച്ചു. രാവിലെ 10.30 യോടെ സമരത്തിന്റെ ഉദ്ഘാടനം  സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമരം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജനതാദള്‍ എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ എന്നിവര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കന്റോണ്‍മെന്റ് ഗേറ്റ് ഒഴിവാക്കി മറ്റ് മൂന്ന് ഗേറ്റുകളാണ് ഉപരോധിച്ചിരിക്കുന്നത്. കന്റധോണ്‍മെന്റ് ഗേറ്റിലേക്കുള്ള റോഡ് പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. രാവിലെ സെക്രട്ടറിയേറ്റിനുള്ളില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. മന്ത്രിമാര്‍ക്കും ജീവനക്കാര്‍ക്കും കന്റോണ്‍മെന്റ് ഗേറ്റിലൂടെ കടക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഗേറ്റ് ഉപരോധിക്കാന്‍ കോടിയേരിയുടെ നേതൃത്വത്തില്‍ രാവിലെ ശ്രമം നടന്നെങ്കിലും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പിന്‍മാറി. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തേക്കിറങ്ങിയ മന്ത്രി വിഎസ് ശിവകുമാറിനെ ബേക്കറി ജംഗഷന് സമീപം തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് മന്ത്രി സെക്രട്ടേറിയേറ്റിലേക്ക് തന്നെ തിരിച്ചു പോയി. എന്നാല്‍ മന്ത്രിമാരായ കെ എം മാണിക്കും കുഞ്ഞാലിക്കുട്ടിക്കും പോലീസ് അകമ്പടിയോടെ പുരത്തു പോകാനായി. സമരത്തെ ശക്തമായി നേരിടാനാണ് മന്ത്രിസഭാ യോഗ തീരുമാനെമെന്ന് അറിയുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ കാണുന്നുണ്ട്. നേരത്തെ കന്റോണ്‍മെന്റ് ഗേറ്റ് വഴി ആറ് മണിയോടെ തന്നെ മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.