സമഗ്രമായ ആത്മീയത : ഹനുമാന്റെ ആര്‍ജ്ജവം

Monday 12 August 2013 9:00 pm IST

നമുക്കെല്ലാം സുപരിചിതനായഹനുമാന്‍, ശ്രീരാമഭക്തനായവാനരശ്രേഷ്ഠനാണ്‌. അതീവബലശാലി. അതീവപരാക്രമ ശാലി, എന്നാല്‍ കാര്യങ്ങളെല്ലാം വിവേകപൂര്‍വ്വം ചെയ്യുന്ന രാമദൂതര്‍. കുരങ്ങന്റെ ചാപല്യം മുഴുവനും അങ്ങുപേക്ഷിച്ചിട്ടില്ല, എന്നാല്‍ ശ്രീരാമന്‍ പോലും തലകുലുക്കി സമ്മതിച്ച പണ്ഡിതനുമാണ്‌ ഹനുമാന്‍. ഇതിപ്പോള്‍ ഹനുമാനെ ഇങ്ങ നെയങ്ങു പുകഴ്ത്താനുണ്ടോ എന്നുസംശയം തോന്നാം. എന്തുകൊണ്ടാണ്‌ ഹനുമാന്‍?ഭക്തരില്‍ ഉത്തമനും, കര്‍മ്മ യോഗികളില്‍ അഗ്രഗണ്യനും ജ്ഞാനികളില്‍ പരമപൂജനീയനുമായത്‌? സീതാരാമന്മാരുടെ പേരുപറയുമ്പോള്‍ത്തന്നെ ചിരഞ്ജീവിയായ ഹനുമാന്റെ പേരുകൂടി നാം പറയുന്നു. എവിടെ രാമനാമം കേള്‍ക്കുന്നുവോ അവിടെ ഹനുമാനും വന്നെത്തുന്നു എന്നാണ്‌ ശ്രുതി. ഹനുമാനുള്ളിടത്ത്‌?ഭയമെവിടെ? രാമനാമം?യമുക്തി ദായകമായി പരിശോഭിക്കുന്നത്‌ ഹനുമല്‍ സാന്നിദ്ധ്യം കൊണ്ടാണ്‌. ചുരുക്കത്തില്‍ ഭക്തനില്ലെങ്കില്‍സ്വാമിയില്ല!. ആദ്യമായി ഹനുമത്‌-രാമ സമാഗമം രാമായണത്തില്‍ വര്‍ണ്ണിക്കുമ്പോള്‍ എഴുത്തച്ഛന്‍ ഇങ്ങനെ പറയുന്നു. "പശ്യസഖേവടുരൂപിണം ലക്ഷ്മണ! നിശ്ശേഷശാസ്ത്രമനേനശ്രുതം ഇല്ലൊരപശബ്ദമെങ്ങുമേവാക്കിങ്കല്‍ നല്ലവയ്യാകരണന്‍വടുനിര്‍ണ്ണയം"? സീതാന്വേഷണത്തിനിടയിലാണല്ലോ ശ്രീരാമലക്ഷ്മണന്മാര്‍ പമ്പാതീരത്ത്‌ ഹനുമാനെ സന്ധിക്കുന്നത്‌. നേരേ വാനര വേഷത്തില്‍ ചെന്ന്‌ കാട്ടിലൂടെവരുന്നതേജസ്സുറ്റഈയുവാക്കള്‍ ആരാണെന്നറിഞ്ഞുവരാനാണ്‌ സുഗ്രീവനിയോഗത്താല്‍ ഹനുമാന്‍ പുറപ്പെട്ടത്‌. എന്നാ?ല്‍ വിവേകിയായ ഹനുമാന്‍ ഒരുബ്രാഹ്മണ വേഷത്തിലാണ്‌ രാമനുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്‌. ആദ്യത്തെ സംബോധനയും സംഭാഷണവുംകേട്ടപ്പോള്‍ത്തന്നെ ശീരാമനു മനസ്സിലായി ഇതുസാധാരണക്കാരനായ ഒരു ബ്രാഹ്മണകുമാരനല്ല. "നല്ലവയ്യാകരണന്‍ വടുനിര്‍ണ്ണയം?എന്നഅംഗീകാരംനല്‍കാന്‍രാമനുമടിയേതുമുണ്ടായില്ല. ശബ്ദത്തില്‍ അപശ്രുതിയേതുമില്ല. ഉത്തമപദങ്ങള്‍, സംഭാഷണശൈലി, എല്ലാം ഒരുപണ്ഡിതനു യോജിച്ച വിധംതന്നെ.?ലക്ഷ്മണാ ഇവന്‍ ശാസ്ത്രനിപു ണനാണ്‌.?പിന്നിട്‌ ഹനുമാന്‍ തന്റെ ആരാധനാ പാത്രങ്ങളെ തോളിലേറ്റിയാണല്ലോ സുഗ്രീവസവിധത്തിലെത്തിക്കുന്നത്‌. രാമരാവണ യുദ്ധാനന്തരം സീതാദേവി തന്റെ കയ്യിലുള്ള വിലപിടി പ്പുള്ള രത്നമാല നല്‍കാന്‍ ഏറ്റവും അനുയോജ്യ നായി കണ്ടത്‌ ഹനുമാനെയായിരുന്നല്ലോ. അദ്ധ്യാത്മ രാമായണത്തിന്റെ ആരംഭത്തില്‍ത്തന്നെ ശ്രീരാമചന്ദ്രന്‍ തന്റെ പ്രിയയോട്‌ ഹനുമാനെപ്പറ്റി പറയുന്നതിങ്ങിനെയാണ്‌. "സുന്ദരരൂപേ ഹനുമാനെ നീകണ്ടായല്ലീ? നിന്നിലുമെന്നിലുമുണ്ടെല്ലാനേരവുമിവന്‍ തന്നുള്ളിലഭേദയായുള്ളൊരു ഭക്തിനാഥേ ധന്യേ, സന്തതം പരമാത്മജ്ഞാനത്തെയൊഴി ച്ചൊന്നിലുമൊരുനേരവുമാശയുമില്ലയല്ലോ."? ഭക്തികര്‍മ്മജ്ഞാനയോഗങ്ങളുടെ സമ്യക്കായ ഒത്തുചേരല്‍ഹനുമാനില്‍ നമുക്കുകാണാം. അതാണ്‌ ചിരഞ്ജീവിയായ ഹനുമാന്റെമഹത്വം. അതുതന്നെയാണ്‌ ഹനുമാന്‍ നമുക്കായി എന്നുമെന്നും നല്‍കിക്കൊണ്ടിരിക്കുന്ന രാമയണസന്ദേശം. ഹനുമാന്റെ ഭക്തി, വെറും അന്ധമായ ആരാധനയോ ഭഗവാനില്‍ നിന്ന്‌ എന്തെങ്കിലും നേടുവാനുള്ള പ്രാര്‍ത്ഥനയോ അല്ല. തികഞ്ഞ വേദാന്തിയും അറിവിന്റെ നിറകുടവുമാണ്‌ ഹനുമാനെന്നു വ്യക്തമാക്കുന്ന ഒരുകഥ വാല്മീകി രാമായണത്തിലുണ്ട്‌. ആത്മീയ തത്വചിന്തകളെ എന്ത്രമാത്രം തെളിമയോടെയാണ്‌ ഹനുമാന്‍കൈകാര്യം ചെയ്യുന്നതെന്നുനോക്കുക. ഒരിക്കല്‍ തന്റെ സ്വാമിയായ ശ്രീരാമനുമൊത്ത്വനത്തിലിരിക്കുമ്പോള്‍ ഹനുമാനോട്‌ ശ്രീരാമന്‍ ചോദിച്ചു. "വായുപുത്രാ,നീഎന്നെ നിരന്തരം സേവിക്കുന്നു. നിന്റെഭക്തി അനന്യസാധാരണം തന്നെ. എന്നാല്‍ പറയൂ നിനക്ക്ഞ്ഞാന്‍ ആരാണ്‌? എന്താണുനാം തമ്മിലുള്ളബന്ധം??ഹനുമാന്‌ ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല. മനസ്സില്‍ ദൃഢമായുറച്ച തെളിമയില്‍ ഹനുമാന്‍ പറഞ്ഞു: "ദേഹബുദ്ധ്യാതുദാസോഹം ജീവബുദ്ധ്യാത്വദംശക: ആത്മബുദ്ധ്യാത്വമേവാഹം ഇതിമേനിശ്ചിതാമതി:"? വളരെ ലളിതമായ നാലുവരികളില്‍ ഹനുമാന്‍ പറഞ്ഞത്‌ മലയാളത്തില്‍ ഇങ്ങനെ പരിഭാഷപ്പെടുത്താം: "ദേഹബുദ്ധിയില്‍ ഞാനവിടുത്തെ ദാസനായികൃതാര്‍ത്ഥനായ്‌ ജീവഭാവത്തില്‍ താവകാത്മാവില്‍ ഭാഗമായ്ഞ്ഞാന്‍ വിലോലനായ്‌ ആത്മഭാവേന ഞാനവിടുത്തെ സത്തയില്‍ വിലയിക്കവേ ഞാനും ചൈതന്യധാരയും നിത്യമേകമാം സത്തതൊന്നല്ലോ"? ശരീരബുദ്ധിവച്ചു നോക്കുമ്പോള്‍ അങ്ങുസ്വാമി, ഞാന്‍അങ്ങയുടെസേവകന്‍; ജീവബുദ്ധിയില്‍നോക്കുമ്പോള്‍ ഞാന്‍ അങ്ങയുടെ അംശം. അങ്ങയുടെ പ്രാഭവത്തിന്റെ ഒരംശം എന്നില്‍ പ്രോജ്വലിക്കുന്നു. ആത്മഭാവത്തില്‍ നോക്കു മ്പോള്‍ അങ്ങും ഞാനുംതമ്മില്‍ യാതൊരുവ്യത്യാസവുമില്ല. എല്ലാം ഒരേയൊരുപരംപൊരുള്‍ മാത്രം. അവിടെഞ്ഞാനും നീയുമില്ല. (തുടരും) - ഡോ. ഇ.പി. സുകുമാര്‍, വാന്‍കൂവര്‍, കാനഡ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.