കോട്ടയം: പ്രൈവറ്റ് ആയുര്‍വ്വേദ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം 18ന് കോട്ടയത്ത് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസി ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജില്ലയിലെ പ്രഗത്ഭരായ ആയുര്‍വ്വേദ ചികിത്സകരെ പൊന്നാട അണിയിച്ചാദരിക്കും.
വിവിധ സര്‍വ്വകലാശാലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്ക്കവാങ്ങി ബിഎഎംഎസ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് അവാര്‍ഡുകള്‍ ജോസ് കെ.മാണി എംപി സമ്മാനിക്കും. സംസ്ഥാന വനിതാ കമ്മീഷനംഗം ഡോ.ജെ.പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. കോട്ടയം നഗരസഭാ ചെയര്മാന് കെ.സന്തോഷ്കുമാര്‍, ഡോ.ആര്.ബി.രമാകുമാരി, എം.മുരളീധരന്, ഡോ.വി.കെ.അജിത്ത്കുമാര്‍, ഡോ.ബി.രാമനാഥന്, വി.എന്‍.വാസവന് തുടങ്ങിയവര്‍ സംസാരിക്കും.
പത്രസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.വി.ഭാസ്കരന്, ജനറല്‍ കണ്‍വീനര്‍ ഡോ.ഇ.എം.രാമാനുജന് നായര്‍, കണ്‍വീനര്‍ ഡോ.ടി.സി.ശ്രീനിവാസന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: