നൈജീരിയയില്‍ ഭീകരാക്രമണം: 44 മരണം

Tuesday 13 August 2013 10:26 am IST

അബുജ: നൈജീരിയയില്‍ ബോര്‍ണോയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 പേര്‍ മരിച്ചു. ബൊര്‍ണൊയിലെ കൊണ്ടുഗാ നഗരത്തിലെ മുസ്ലീം പള്ളിയിലാണ് ഒരു സംഘം തോക്കുധാരികള്‍ ആക്രമണം നടത്തിയത്. പള്ളിയില്‍ പ്രാര്‍ത്ഥനാച്ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. 22 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിരോധിത ഭീകരസംഘടനയായ ബൊക്കൊ ഹറാം തീവ്രവാദികളാണ് ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.