തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കാതെ ജുഡീഷല്‍ അന്വേഷണം സ്വീകാര്യമല്ലന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം തോമസ് ഐസക് വ്യക്തമാക്കി. ഇക്കാര്യം പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളോടു ഐസക്ക് പ്രതികരിച്ചത്.
മുഖ്യമന്ത്രി രാജിവെയ്ക്കാതെ ഒരു കാരണവശാവലും സമരത്തില്‍ നിന്നും പിന്മാറില്ലന്ന് ഇടതുമുന്നണി ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് എല്‍ഡിഎഫ് നേതാക്കളുടെ യോഗം അല്പസമയത്തിനകം നടക്കും.
മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തിനു തയ്യാറാകാതെ സമരം അവസാനിക്കില്ലന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന ഇടതുപക്ഷ നേതാവ് എ.കെ. ബാലനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: