ബിജെപി 50 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തും

Tuesday 13 August 2013 9:43 pm IST

കോട്ടയം: രാജ്യമെമ്പാടും നാളെ 67-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതോടൊപ്പം ബിജെപി കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ അമ്പതോളം കേന്ദ്രങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കുചേരും. മണ്ഡലത്തിന്റെ വിവിധ പഞ്ചായത്ത് മുനിസിപ്പല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പതാക ഉയര്‍ത്തലില്‍ കോട്ടയത്ത് നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍.സുബാഷ്, നാട്ടകത്ത് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എസ്.രതീഷ്, കുമാരനല്ലൂരില്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ.ഹരികുമാര്‍, പനച്ചിക്കാട് ജില്ലാ സെക്രട്ടറി കെ.യു.ശാന്തകുമാര്‍, വിജയപുരത്ത് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിനു ആര്‍.വാര്യര്‍ തുടങ്ങിയവര്‍ ദേശീയ പതാക ഉയര്‍ത്തും. മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡന്റ്, കണ്‍വീനര്‍മാരായ നാസര്‍ റാവുത്തര്‍, ഷാജി തൈച്ചിറ, കുസുമാലയം ബാലകൃഷ്ണന്‍, എസ്.രാധാകൃഷ്ണന്‍, ടി.ആര്‍.സുഗുണന്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.