തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ 21 ന് പണിമുടക്ക് നടത്തും. കെ.എസ്.ആര്.ടി.സി യില്‍ എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂണിയന് ഗതാഗത മന്ത്രി ആര്യാടന് മുഹമ്മദുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പണിമുടക്ക്.
24 മണിക്കൂറാണ് പണിമുടക്ക്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഐഎന്‍ടിയുസി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കും. എന്നാല്‍ സര്‍വീസ് നടക്കാനുള്ള സാധ്യത കുറവാണ്.
ഡി.എ കുടിശിക അനുവദിക്കുക, പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, എം പാനല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് യൂണിയന് ഉന്നയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: