കൊച്ചി: സ്വര്‍ണ വില പവന് 440 രൂപ വര്‍ധിച്ച് 22,640 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 2,830ലേക്ക് ഉയര്‍ന്നു. രാജ്യത്തിലേക്കുള്ള സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 7 ശതമാനത്തില്‍ നിന്നും 9 ശതമാനമാക്കി കൂട്ടാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
എട്ടുമാസത്തിനിടെ മൂന്നാം തവണയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്. ഈ മാസം ആദ്യം 21,200 രൂപ ആയിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1366.50 ഡോളറാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: