ദാവൂദിന്റെ അനുയായി ഇഖ്ബാല്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്

Friday 16 August 2013 4:40 pm IST

ലണ്ടന്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ഇഖ്ബാല്‍ മിര്‍ച്ചി മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ മരണകാരണം വ്യക്തമല്ല. മുംബൈയില്‍ ദാവൂദിനു വേണ്ടി മയക്കുമരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്നത് മിര്‍ച്ചിയാണ്. ഐപിഎല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ടും മിര്‍ച്ചിയുടെ പേര് അടുത്തിടെ ഉയര്‍ന്നു വന്നിരുന്നു. വിവിധ മയക്കുമരുന്ന് കേസുകളിലും 1993 ലെ മുംബൈ് സ്‌ഫോടന പരമ്പരകളിലും മുംബൈ പോലീസ് തെരഞ്ഞിരുന്ന വ്യക്തിയായിരുന്നു. 1995ല്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പിടികൂടിയിരുന്നെങ്കിലും വിട്ടയച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.