ബിഎസ്‌എന്‍എല്‍ വരിക്കാര്‍ക്ക്‌ പുതിയ ഓഫറുകള്‍

Thursday 11 August 2011 11:31 pm IST

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച്‌ ബിഎസ്‌എന്‍എല്‍ വരിക്കാര്‍ക്ക്‌ പുതിയ ഓഫറുകള്‍. ബിഎസ്‌എന്‍എലിന്റെ ഐഎസ്ഡി കോളുകള്‍ക്കുള്ള യൂണിവേഴ്സല്‍ ഐടിസി കോളിംഗ്‌ കാര്‍ഡിന്റെ നിരക്കുകള്‍ കുറച്ചു. അമേരിക്ക, കാനഡ, ചൈന, തായ്‌ലന്റ്‌, മലേഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മനി, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളിലേക്ക്‌ വിളിക്കാന്‍ യൂണിവേഴ്സല്‍ ഐടിസി കാര്‍ഡുകളുടെ പുതുക്കിയ നിരക്കുകള്‍ പ്രകാരം സെക്കന്റിന്‌ ആറുപൈസയായിരുന്നത്‌ മൂന്ന്‌ പൈസയായി കുറഞ്ഞു. റംസാന്‍ പ്രമാണിച്ച്‌ 30 രൂപയുടെ അധിക സംസാരമൂല്യം നല്‍കുന്ന പ്രത്യേക ഓഫറും ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്‌. സെക്കന്റിന്‌ 13 പൈസയായിരുന്ന യുകെയിലേക്കുള്ള നിരക്കും ഇപ്പോള്‍ മൂന്ന്‌ പൈസയായി കുറഞ്ഞിട്ടുണ്ട്‌.
റംസാന്‍ ഓഫറായി ആഗസ്റ്റ്‌ 31 ന്‌ മുന്‍പ്‌ ആക്ടിവേറ്റ്‌ ചെയ്യുന്ന യൂണിവേഴ്സല്‍ ഐടിസി കോളിംഗ്‌ കാര്‍ഡുകളില്‍ 30 രൂപ അധിക സംസാരമൂല്യം ലഭിക്കും. 300 രൂപയോ അതില്‍ കൂടുതലോ തുകയ്ക്കുള്ള യൂണിവേഴ്സല്‍ ഐടിസി കോളിംഗ്‌ കാര്‍ഡുകള്‍ക്കാണ്‌ ഈ ആനുകൂല്യം ലഭിക്കുന്നത്‌. 1288425 എന്ന നമ്പരില്‍ വിളിച്ച്‌ ഐവിആര്‍എസ്‌ നിര്‍ദ്ദേശങ്ങള്‍ പിന്തുടരാവുന്നതാണ്‌.



പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.