ഇന്ന് എല്ലായിടത്തും മാലിന്യം കാണുന്നു. ശ്വസിക്കുന്ന വായു, കുടിക്കുന്ന ജലം, കഴിക്കുന്ന ഭക്ഷണം, എല്ലാം മലിനമാണ്. ഇന്ന് മനുഷ്യന്റെ ഹൃദയംപോലും മലിനമാണ്. ഒരുവന്റെ എല്ലാ സംരംഭങ്ങളും അവന്റെ ഹൃദയത്തിലെ മാലിന്യംകൊണ്ട് മലിനീകരിക്കപ്പെടുന്നു. ഹൃദയവാസിയായ ഈശ്വരന്റെ പ്രചോദനംകൊണ്ട് സാധനചെയ്യണം അതുകൊണ്ടുമാത്രമേ ഈ മാലിന്യത്തെ ദൂരീകരിക്കാന്‍ ആകുകയുള്ളൂ. ഈ ഹൃദയമാലിന്യം ദൂരീകരിച്ച് ഹൃദയം പരിശുദ്ധമാക്കുമ്പോള്‍ മാത്രമേ ‘മനുഷ്യന്’ എന്ന പേരിന് അര്‍ഹത ലഭിക്കുന്നുള്ളൂ.
പരിശുദ്ധിയുണ്ടെങ്കില് മാത്രമേ ദൈവീകത്വം നേടാന്‍ സാധിക്കൂ. പരിശുദ്ധി നേടാന്‍ ഐക്യബോധം വളര്‍ത്തണം. ഐക്യം, പരിശുദ്ധി, ദൈവീകത്വം ഇവ അന്യോന്യം ബന്ധപ്പെട്ടുകിടക്കുന്നു. മനുഷ്യന് ഇവയെ കൂടുതല്‍ കൂടുതല്‍ വികസിപ്പിക്കണം എങ്കിലേ ശുദ്ധവും പവിത്രവും ദൈവീകവുമാവുകയുള്ളൂ.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: