ജില്ലയിലെങ്ങും സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Friday 16 August 2013 10:31 pm IST

കൊച്ചി: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌ ബിജെപി എറണാകുളം നിയോജകമണ്ഡലത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. കലൂരില്‍ നടന്ന പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ അഡ്വ. പി.ജെ.തോമസ്‌, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്‌ കുമാര്‍, പി.വി.അതികായന്‍, സി.ജി.രാജഗോപാല്‍, എ.ബി.അനില്‍ കുമാര്‍, കെ.കെ.വേണുഗോപാല്‍, എസ്‌.ആര്‍.രാജന്‍, ഷിബു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കുന്നുംപുറത്ത്‌ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, അമൃത ആശുപത്രിക്ക്‌ മുമ്പില്‍ ജില്ലാ സെക്രട്ടറി ഷാലി വിനയന്‍, പുന്നയ്ക്കലില്‍ നിയോജകമണ്ഡലം പ്രസിഡന്റ്‌ കെ.എസ്‌.സുരേഷ്‌ കുമാര്‍, ടി.ഡി വെസ്റ്റില്‍ ജനറല്‍ സെക്രട്ടറി പി.ജി.അനില്‍ കുമാര്‍, പാടം സ്റ്റോപ്പില്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ അയ്യര്‍, ഇടയക്കുന്നം കപ്പേള ജംഗ്ഷനില്‍ വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എം.എല്‍.സുരേഷ്‌ കുമാര്‍, വടക്കെ കുന്നുംപുറത്ത്‌ സെക്രട്ടറി യു.ആര്‍.രാജേഷ്‌, പെരുമാനൂരില്‍ സെക്രട്ടറി ടി.എസ്‌.ഷാജീവന്‍, പേരണ്ടൂരില്‍ സെക്രട്ടറി പി.ജി.മനോജ്‌ കുമാര്‍, എളമക്കര എട്ടുകാടില്‍ ഡി.എസ്‌.ബിനു, അയ്യപ്പന്‍കാവില്‍ കെ.ശിവരാമന്‍, കര്‍ഷക റോഡില്‍ പി.കെ.രാജന്‍, പച്ചാളത്ത്‌ ഹരി, കാട്ടുങ്കലില്‍ എ.കെ.അനില്‍ കുമാര്‍, വടുതല വളവില്‍ പി.പി.രാജേന്ദ്രന്‍, വടുതല ജെട്ടി റോഡില്‍ എം.വി.ശിവന്‍, വിഷ്ണുപുരത്ത്‌ എ.എന്‍.ഗോപാലകൃഷ്ണന്‍, ചിറ്റൂരില്‍ ജോയി ജോര്‍ജ്‌, കൊറുങ്കോട്ടയില്‍ കെ.ബി.മുരളി, എറണാകുളം പയ്യപ്പിള്ളി റോഡില്‍ വി.ഉപേന്ദ്രനാഥപ്രഭു, മാര്‍ക്കറ്റ്‌ ജംഗ്ഷനില്‍ എച്ച്‌.ദിനേശ്‌, ഗാന്ധിനഗറില്‍ മനോജ്‌, വാത്തുരുത്തി സി.കെ.രമേശന്‍, ഐലന്റില്‍ ടി.എസ്‌.സുരേഷ്‌ എന്നിവര്‍ ദേശീയപതാക ഉയര്‍ത്തി.
ബിജെപി ഇടപ്പള്ളി ഏരിയ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേവന്‍കുളങ്ങര ജംഗ്ഷനില്‍ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.സജികുമാര്‍ ദേശീയപതാക ഉയര്‍ത്തി. രാമചന്ദ്രന്‍ സ്രാമ്പിക്കല്‍ സ്വാഗതവും ബാബുരാജ്‌ തച്ചേത്ത്‌ (തൃക്കാക്കര നി. മണ്ഡലം പ്രസി.), കെ.എസ്‌.സുരേഷ്‌ കുമാര്‍ (എറണാകുളം നി. മണ്ഡലം പ്രസി.) എന്നിവര്‍ സംസാരിച്ചു. കെ.രാജഗോപാല്‍ (ആര്‍എസ്‌എസ്‌ ഇടപ്പള്ളി നഗര്‍ സംഘചാലക്‌), രാജേന്ദ്രന്‍, രാജേഷ്‌, എം.രാജീവ്‌ എന്നിവര്‍ നേതൃത്വം നല്‍കി.
കലൂര്‍ സഹൃദയ ഗ്രന്ഥശാലാ വൈസ്‌ പ്രസിഡന്റ്‌ കലൂര്‍ ഉണ്ണികൃഷ്ണന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന്‌ നടന്ന യോഗത്തില്‍ സെക്രട്ടറി വി.എ.മാര്‍ട്ടിന്‍, കിഷന്‍ ചന്ദ്‌, സേവ്യര്‍ രാജന്‍, പി.കെ.ഗോപാലന്‍, ഒ.എസ്‌.സാബു, എം.കെ.പ്രസാദ്‌ എന്നിവര്‍ പ്രസംഗിച്ചു.
പള്ളുരുത്തി ബിജെപി ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം പി.ബി.സുജിത്ത്‌ പതാക ഉയര്‍ത്തി. മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡന്റ്‌ കെ.ഡി.ദയാപരന്‍, ഇ.ജി.സേതുനാഥ്‌, കെ.എന്‍.ഉദയകുമാര്‍, കെ.ഡി.പാര്‍ത്ഥന്‍, പ്രസന്നകുമാര്‍, എം.എം.രജീഷ്‌ എന്നിവര്‍ പങ്കെടുത്തു.
മട്ടാഞ്ചേരിയില്‍ വൈവിധ്യതയാര്‍ന്ന പരിപാടികളുമായി സ്വാതന്ത്ര്യദിനമാഘോഷിച്ചു. പതാക ഉയര്‍ത്തല്‍, പലഹാര വിതരണം അനുമോദന സമ്മേളനങ്ങള്‍, സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കല്‍-അനുസ്മരിക്കല്‍, സ്വതന്ത്ര ഭാരത ചിന്ത സെമിനാര്‍-ചര്‍ച്ചകള്‍, ജനാധിപത്യ ഭാരത വികസനം തളര്‍ച്ചയും ശുചീകരണ പ്രവര്‍ത്തനം തുടങ്ങിയവയുമായാണ്‌ സ്വാതന്ത്ര്യദിനാഘോഷം നടന്നത്‌.
കൊച്ചി എന്‍എസ്‌എസ്‌ കരയോഗത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ കരയോഗം പ്രസിഡന്റും ജിസിഡിഎ ചെയര്‍മാനുമായ എന്‍.വേണുഗോപാല്‍ പതാക ഉയര്‍ത്തി. കരയോഗം ജില്ലാ-പ്രാദേശിക ഭരണ സമിതിയംഗങ്ങള്‍ സംസാരിച്ചു.
കൊച്ചിന്‍ ഗ്രാപ്പേഴ്സിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ നഗരസഭാംഗം അഡ്വ.ആന്റണി കുരീത്തറ പതാക ഉയര്‍ത്തി. ടി.ജെ.ജോര്‍ജ്ജ്‌, പീറ്റര്‍ നിക്സണ്‍ എന്നിവര്‍ സംസാരിച്ചു.
കൊച്ചി താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മറ്റിയുടെ സ്വാതന്ത്ര്യദിനം വനിതാ ശാക്തീകരണ ദിനമായി കൊണ്ടാടി. ഗാര്‍ഹിക പീഡന നിരോധന നിയമ സെമിനാര്‍ കുടുംബകോടതി ജഡ്ജി ലീലാമണി ഉദ്ഘാടനം ചെയ്തു. മുന്‍സിഫ്‌ സുജയമ്മ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ശാന്തി കെ.പൈ, അഡ്വ.ബെനഡിക്ട്‌, മേഴ്സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
ശ്രീമൂലനഗരം ശരണമന്ത്രം അയ്യപ്പസേവാ സമിതിയുടെയും ശ്രീമൂലനഗരം ഗവ. ആശുപത്രി, ബ്ലഡ്‌ ബാങ്ക്‌ ആലുവ എന്നിവയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ്‌ ഡൊണേഷന്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു. ആലുവ ബ്ലഡ്ബാങ്ക്‌ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.വിജയകുമാര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി. ശരണമന്ത്രം അയ്യപ്പസേവാ സമിതി പ്രസിഡന്റ്‌ കെ.ആര്‍.രെനീപ്‌ അധ്യക്ഷത വഹിച്ചു. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.സി.മാര്‍ട്ടിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാലടി വിവേകാനന്ദ പുരുഷ സ്വയംസഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ 67-ാ‍മത്‌ സ്വാതന്ത്ര്യദിനമാഘോഷിച്ചു.
ആലുവ നെടുമ്പാശ്ശേരി ജനസേവ ബോയ്സ്‌ ഹോമില്‍ ശിശുഭവന്‍ പ്രസിഡന്റ്‌ ക്യാപ്റ്റന്‍ എസ്‌.കെ.നായര്‍ ദേശീയ പതാക ഉയര്‍ത്തി. ചെങ്ങമനാട്‌ സരസ്വതി വിദ്യാനികേതന്‍ ഹൈസ്കൂളില്‍ റിട്ട. ഡിസ്ട്രിക്ട്‌ സെഷന്‍ ജെഡ്ജി സുന്ദരം ഗോവിന്ദ്‌ പതാക ഉയര്‍ത്തി. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. വിദ്യാലയ പ്രധാനാധ്യാപിക കെ.ജയ, സെക്രട്ടറി ആര്‍.ചന്ദ്രന്‍പിള്ള, പ്രസിഡന്റ്‌ കെ.പി.കൃഷ്ണകുമാര്‍, മാനേജര്‍ ആര്‍.വി.ജയകുമാര്‍, ജനറല്‍ സെക്രട്ടറി സി.ആര്‍.സുധാകരന്‍, സമിതി മാതൃസമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പെരുമ്പാവൂര്‍ കോടതിയില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ബി.രഘു കുമാര്‍ പതാക ഉയര്‍ത്തി. മജിസ്ട്രേറ്റ്‌ ജി.രാജേഷ്‌, ബാര്‍ കൗണ്‍സില്‍ അംഗം കെ.എന്‍.അനില്‍ കുമാര്‍, സജീവ്‌ പണിക്കര്‍, എ.ബി.ശശിധരന്‍ പിള്ള തുടങ്ങിയവര്‍ സന്ദേശങ്ങള്‍ നല്‍കി. മിനി സിവില്‍സ്റ്റേഷനില്‍ കുന്നത്തുനാട്‌ തഹസില്‍ദാര്‍ എന്‍.വിശ്വംഭരന്‍, ഫെന്റസ്‌ ക്ലബ്ബ്‌ നഗരസഭാ കൗണ്‍സിലര്‍, പൂപ്പാനി റസിഡന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എന്‍.ആര്‍.വാസുദേവന്‍ നായര്‍, മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സി.കെ.അബ്ദുള്ള, നഗരസഭാ കാര്യാലയത്തില്‍ ചെയര്‍മാന്‍ കെ.എം.എ.സലാം എന്നിവര്‍ ദേശീയപതാക ഉയര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.