ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

Friday 16 August 2013 10:32 pm IST

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരീശ സന്നിധി തുറന്നു. അടുത്ത ഒരുവര്‍ഷത്തെ താന്ത്രിക കര്‍മ്മങ്ങളുടെ നിയോഗം മുതിര്‍ന്ന തന്ത്രി കണ്ഠരര്‌ മഹേശ്വരര്‍ക്കാണ്‌.
ഇന്നലെ വൈകിട്ട്‌ 5.30ന്‌ മേല്‍ശാന്തി എന്‍.ദാമോദരന്‍പോറ്റി നട തുറന്ന്‌ നെയ്ത്തിരി ജ്വലിപ്പിച്ച്‌ ഭക്തജനസാന്നിദ്ധ്യം ഭഗവാനെ അറിയിച്ചു. ഇന്ന്‌ ചിങ്ങപ്പുലരിയില്‍ പുലര്‍ച്ചെ 6 ന്‌ തന്ത്രി കണ്ഠരര്‌ മഹേശ്വരുടെ കാര്‍മികത്വത്തില്‍ ലക്ഷാര്‍ച്ചന നടക്കും. 21 വരെ സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ, ഉദയാസ്തമനപൂജ, പുഷ്പാഭിഷേകം, എന്നിവ നടക്കും. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന്‌ രാത്രി 10ന്‌ നട അടയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.