സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം: പ്രധാനമന്ത്രി

Saturday 17 August 2013 12:45 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമാണെന്നും 1991ലെ പ്രതിസന്ധി ആവര്‍ത്തിക്കുന്നതിന് രാജ്യം വഹിക്കുകയാണെന്നത് തെറ്റാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ആഗോളവല്‍ക്കരണത്തില്‍നിന്ന് പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം 1991ലേക്ക് ഒരു തിരിച്ച് പോക്ക് നടത്തുകയാണോ എന്ന ചോദ്യത്തിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്ന് ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ശേഖരം 15 ദിവസത്തേയ്ക്കായിരുന്നെങ്കില്‍ ഇന്ന് അത് ആറു മുതല്‍ ഏഴു മാസത്തേക്കുവരെയുണ്ട്. അതു കൊണ്ട് തന്നെ ആ കാലഘട്ടവുമായി ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയെ താരതമ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് സ്ഥിരം വിദേശ നാണ്യനിരക്ക് എന്ന സ്ഥിതിയായിരുന്നു. ഇന്ന് വിപണിയുടെ സ്വഭാവമനുസരിച്ച് മാറ്റാനുള്ള പഴുതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണത്തിന്റെ ഇറക്കുമതി കൂടിയതു കൊണ്ടാണ് നിക്ഷേപക കമ്മി നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.