ആത്യന്തിക സ്വാതന്ത്ര്യം

Saturday 17 August 2013 8:41 pm IST

ലോകം അതിന്റെ സ്വഭാവത്തിനൊത്ത്‌ പോയിക്കൊണ്ടിരിക്കുന്നു. എന്ന ദൃഢജ്ഞാനത്തില്‍ നമുക്ക്‌ ക്ഷമയുണ്ടാകും. ഇനി സര്‍വ്വമനുഷ്യരും ശുദ്ധസാത്വികരായി എന്ന്‌ വിചാരിക്കുക. ആ കാലമാകുമ്പോഴേക്ക്‌ ഇന്നുള്ള മൃഗങ്ങള്‍ പരിണമിച്ച്‌ മനുഷ്യരായിവന്നിരിക്കും. അവര്‍ക്കും ഈ വിഷമപഥങ്ങളില്‍ക്കൂടി പോകേണ്ടിവരും. അപ്പോഴേക്ക്‌ സസ്യങ്ങള്‍ മൃഗങ്ങളായി വന്നിരിക്കും. ഒരു സംഗതി നിസ്സംശയമാകുന്നു. മഹാനദി സമുദ്രത്തിലേക്ക്‌ പാഞ്ഞുചെല്ലുന്നു, അതിലെ ഓരോ നീര്‍ത്തുള്ളിയും അനന്തസമുദ്രത്തില്‍ ചെന്നുചേരും. അതുപോലെ ഈ ജീവിതതരംഗിണിയില്‍ എന്ത്‌ കഷ്ടാരിഷ്ടങ്ങളും, സുഖാനുഭവങ്ങളും, കണ്ണീരും ചിരിയും ഉണ്ടായിരുന്നാലും നിങ്ങളും ഞാനും മൃഗങ്ങളും സസ്യങ്ങളും എന്നുവേണ്ട സര്‍വ്വ ജീവാണുക്കളും പരിപൂര്‍ണ്ണതയുടെ അനന്തസമുദ്രത്തില്‍, ആ ആത്യന്തികസ്വാതന്ത്ര്യത്തില്‍, ഈശ്വരനില്‍, എന്നെങ്കിലും ഒരിക്കല്‍ ചെന്നെത്താതിരിക്കില്ല.
- സ്വാമി വിവേകാനന്ദന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.