പിണറായിയുടെ വാദം വിഎസ്‌ തള്ളി

Saturday 17 August 2013 10:17 pm IST

ന്യൂദല്‍ഹി: ലാവ്ലിന്‍ കേസില്‍ പിണറായിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എം.കെ. ദാമോദരന്റെ വാദം പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ തള്ളി. കേസില്‍നിന്ന്‌ പിണറായിയെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നടന്ന വാദത്തില്‍ എം.കെ. ദാമോദരന്‍ ലാവ്ലിന്‍ വിഷയത്തില്‍ ഇ. ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞിരുന്നു. ബാലാനന്ദന്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നല്‍കിയത്‌ കരാര്‍ വിശദമായി പഠിച്ചിട്ടില്ലെന്നും ലാവ്ലിന്‍ കരാറിനെക്കുറിച്ച്‌ വിദഗ്ധാന്വേഷണം നടത്താന്‍ തക്ക വൈദഗ്ധ്യമുള്ളവര്‍ കമ്മറ്റിയിലില്ലായിരുന്നുവെന്നുമാണ്‌ ദാമോദരന്‍ സിബിഐ കോടതിയില്‍ വാദിച്ചത്‌. ഈ വാദത്തെക്കുറിച്ച്‌ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു വിഎസ്‌ മറുപടി പറഞ്ഞത്‌. ബാലാനന്ദന്‍ കമ്മറ്റി കരാറിനെക്കുറിച്ച്‌ ആഴത്തില്‍ പഠനം നടത്തിയിരുന്നുവെന്നും മറിച്ചുള്ള വാദം തെറ്റാണെന്നും വിഎസ്‌ പറഞ്ഞു.
ലാവ്ലിന്‍ കേസ്‌ പിണറായി വിജയനെതിരായ രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്ന പിണറായിയുടെ അഭിഭാഷകന്റെ വാദത്തെയും ദുര്‍ബലപ്പെടുത്തുന്നതാണ്‌ വിഎസിന്റെ പ്രതികരണമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. കാനഡയില്‍ പോയി ചര്‍ച്ച ചെയ്തത്‌ വായ്പയുടെ കാര്യമാണെന്നും അതിന്‌ സാങ്കേതിക വിദഗ്ധന്റെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.