സ്വര്‍ണ്ണവില കുതിക്കുന്നു; പവന്‌ ഭ19760

Thursday 11 August 2011 10:56 pm IST

കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. ഒരു ദിവസത്തെ ഇടവേളക്കുശേഷം പവന്‌ 480 രൂപ ഉയര്‍ന്ന്‌ 19,760 രൂപയിലെത്തി. ഗ്രാമിന്‌ 60 രൂപ വര്‍ധിച്ച്‌ 2,470 രൂപയാണ്‌ ഇപ്പോഴത്തെ വില. തുടര്‍ച്ചയായി മുന്നേറുകയായിരുന്ന സ്വര്‍ണവില ബുധനാഴ്ച നേരിയ തോതില്‍ താഴേക്ക്‌ പോയെങ്കിലും ഇന്നലെ വീണ്ടും കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച 880 രൂപ ഉയര്‍ന്ന്‌ പവന്‌ 19,520 രൂപയിലെത്തിയിരുന്നു. എന്നാല്‍ ബുധനാഴ്ച 240 രൂപ കുറഞ്ഞ്‌ 19,280 രൂപയായി. ആ നിലയില്‍നിന്നാണ്‌ ഇപ്പോള്‍ 19760 രൂപയിലേക്ക്‌ വില ഉയര്‍ന്നിരിക്കുന്നത്‌. ഇതോടെ 20,000 രൂപയിലെത്താന്‍ ഇനി 240 രൂപ മാത്രം.
ആഗോള സാമ്പത്തികമാന്ദ്യ ഭീഷണിയില്‍ ഓഹരി വിപണികളില്‍ തകര്‍ച്ച നേരിടുമ്പോഴാണ്‌ സ്വര്‍ണവില കുതിച്ചുയരുന്നത്‌. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഒന്നടങ്കം സ്വര്‍ണത്തിലേക്ക്‌ തിരിയുന്നതാണ്‌ ഇതിന്‌ കാരണം.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.