പത്തനംതിട്ട: പതിനെട്ട് കോടിയുടെ വിദേസ കറന്‍സികള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബിലീവേഴ്സ് ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ.പി.യോഹന്നാന്റെ സഹോദരനും പത്തനംതിട്ട നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി.പുന്നൂസ് അറസ്റ്റില്‍.
കഴിഞ്ഞ ദിവസം 18 കോടി രൂപ മൂല്യമുള്ള യൂഗോസ്ലാവ്യന്‍ കറന്‍സിയുമായി തിരുനല്‍വേലി സ്വദേശി വിമല്‍ രാജിനെ തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ തുക പുന്നൂസിന് കൈമാറാന്‍ കൊണ്ടുവന്നതാണെന്ന് ഇയാളാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് പുന്നൂസിനെ അറസ്റ്റ് ചെയ്തത്.
ഇടപാടില്‍ കമ്മീഷനെ ചൊല്ലി കെ പി പുന്നൂസും വിമലും തമ്മിലുണ്ടായ തര്‍ക്കമാണ് ഇതു സംബന്ധിച്ച വിവരം പുറത്താകാന്‍ ഇടയാക്കിയതെന്നാണ്് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: