നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലനം ആരംഭിച്ചു

Thursday 11 August 2011 11:09 pm IST

മുളകുന്നത്തുകാവ്‌:ഗ്രാമവികസനവകുപ്പില്‍ പുതുതായി നിയമനം ലഭിച്ച വി.ഇ.ഒ മാര്‍ക്കുള്ള മൂന്നുദിവസത്തെ പരിശീലനം കിലയില്‍ ഡോ.സണ്ണി ജോര്‍ജ്‌ ഉദ്ഘാടനം ചെ.യ്തു. കോഴ്സ്‌ ഡയറക്ടര്‍ പി.എം.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ കെ.രാമകൃഷ്ണന്‍, ഫാക്കല്‍ടി അംഗങ്ങളായ എം.കെ.രവീന്ദ്രനാഥന്‍, ഭാസ്കരന്‍ പള്ളിക്കര എന്നിവര്‍ സംസാരിച്ചു.മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍നിന്നുള്ളവരാണ്‌ ഏഴാംബാച്ച്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌.
നിര്‍വഹണ ഉദ്യോഗസ്ഥന്‍, വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ കണ്‍വീനര്‍ എന്നീനിലകളില്‍ പ്രവര്‍ത്തിക്കാനുള്ള കാര്യപ്രാപ്തി വികസനത്തിനുവേണ്ടിയാണ്‌ പരിശീലനം. പദ്ധതി ആസൂത്രണനിര്‍വഹണം, പരിശോധന, ധനകാര്യമാനേജ്മെന്റ്‌, പ്രോജക്ട്‌ മാനേജ്മെന്റ്‌ തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ക്ക്‌ പ്രായോഗിക പരിശീലനവും നല്‍കുന്നുണ്ട്‌.