ജീവിതമെന്നാലെന്തെന്നാണ് നിങ്ങള്‍ പറയുന്നത്? ഇന്ദ്രിയപരമായ ജീവിതം എന്നുമാത്രമോ? അതുമാത്രമാണെങ്കില്‍ നാം മൃഗങ്ങളില്‍നിന്ന് ഏറെ അകന്നവരല്ല. ഇന്ദ്രിയങ്ങളില്‍ മാത്രമായി ജീവിക്കുന്ന ഒരാളും ഈ സദസ്സിലില്ലെന്ന് എനിക്കുനിശ്ചയമുണ്ട്. ഈ ജീവിതം ഇന്ദ്രിയപരിധിയേക്കാള് അധികം പരപ്പുള്ളതാണ്. നമ്മുടെ വികാരങ്ങള്‍, വിചാരങ്ങള്‍, ഉല്‍ക്കര്‍ഷേച്ഛകള്‍ ഇവയെല്ലാം ജീവിതാംശങ്ങളല്ലേ? മഹത്തായ ഒരാദര്‍ശം പ്രാപിക്കാന്‍, പരിപൂര്‍ണത സിദ്ധിക്കാന്‍, നാം ചെയ്യുന്ന കഠിനയത്നം നമ്മുടെ ജീവിതമെന്ന് പറയുന്നതിന്റെ അതിപ്രധാനമായ ഒരു ഭാഗമല്ലേ? ജീവിതത്തിന്റെ സ്വാഭാവികനിലയില്‍ വര്‍ത്തിച്ച് സുഖിക്കുക എന്നതാണല്ലോ അജ്ഞേയവാദികളുടെ ഉപദേശം. ഒരുത്കൃഷ്ടലക്ഷ്യത്തെ അന്വേഷിക്കുക എന്നുള്ളത് ഈ സ്വാഭാവികനിലയില്പ്പെട്ടതല്ലേ? ജീവിതസാരംതന്നേയും പരിപൂര്‍ണതയിലേക്കുള്ള പ്രയാണമല്ലേ? അത് വിട്ടൊഴിക്കാന്‍ നമുക്ക് കഴിവില്ല. അതുകൊണ്ട് അജ്ഞേയവാദികളായിരിക്കാനും നമുക്ക് സാധ്യമല്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: